അപൂർവ ജെല്ലിഫിഷ് കൂട്ടങ്ങൾ: കടലിനടിയിലെ കാഴ്ചകൾ പകർത്തി മുങ്ങൽ വിദഗ്ദ്ധൻ

  • 07/07/2025


കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ കടൽത്തീരത്ത് കണ്ട ജെല്ലിഫിഷ് കൂട്ടങ്ങളെ ഡോക്യുമെന്റ് ചെയ്ത് മുങ്ങൽ വിദഗ്ദ്ധൻ അബ്ദുൾ അസീസ് അൽ സാലിഹ്. മുമ്പ് ചെറിയ കൂട്ടങ്ങളായോ ഒറ്റയായോ ജെല്ലിഫിഷുകളെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും, ഇത്രയധികം എണ്ണത്തിൽ ഒരുമിച്ച് കടലിനടിയിൽ ഇവയെ കണ്ടെത്തുകയും ചിത്രീകരിക്കുകയും ചെയ്യുന്നത് ഇത് ആദ്യമായാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ചിത്രങ്ങൾ പകർത്തിയതും ഈ എണ്ണം രേഖപ്പെടുത്തിയതും രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള (ബനിയ പ്രദേശം), ഖൈറാനിലേക്കുള്ള തെക്കൻ പ്രവേശന കവാടത്തിനടുത്താണെന്ന് അദ്ദേഹം പറഞ്ഞു. അറേബ്യൻ ഗൾഫിൽ, പ്രത്യേകിച്ച് ബഹ്‌റൈനിൽ ഇത്രയധികം എണ്ണം മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രാദേശികമായി ഇത്രയും വലിയ കൂട്ടങ്ങളെ വെള്ളത്തിനടിയിൽ രേഖപ്പെടുത്തുന്നത് ഇത് ആദ്യമായാണെന്ന് അബ്ദുൾ അസീസ് അൽ സാലിഹ് പറഞ്ഞു.

Related News