മന്ത്രവാദത്തിന്റെ മറവില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ അഞ്ചുപേരെ ജീവനോടെ ചുട്ടുകൊന്നു; മൂന്നുപേര്‍ പിടിയില്‍

  • 07/07/2025

ബിഹാറില്‍ മന്ത്രവാദത്തിന്റെ പേരില്‍ കൊടുംക്രൂരത. ഒരു കുടുംബത്തിലെ അഞ്ചുപേരെ ജീവനോടെ ചുട്ടുകൊന്നു. ബിഹാറിലെ പുര്‍ണിയയിലാണ് സംഭവം. കുടുംബം മന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടത്തിന്റെ കൊടുംക്രൂരത. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ബാബുലാല്‍, ഭാര്യ സീതദേവി, അമ്മ കറ്റോ മസോമത്ത്, മകന്‍ മംജിത്ത്, മരുമകള്‍ റാണി ദേവി എന്നിവരാണ് മരിച്ചത്. മന്ത്രവാദ ക്രിയകള്‍ നടത്തി എന്നാരോരിപിച്ച്‌ 250ഓളം വരുന്ന ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും ജീവനോടെ പെട്രോള്‍ ഒഴിച്ചു ചുട്ടുകൊല്ലുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ പൊലീസ് സുപ്രണ്ട് ഉള്‍പ്പടെ വന്‍ സുരക്ഷ സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. കുടുബത്തിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തിനിടെ രക്ഷപ്പെട്ട പതിനാറുകാരന്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് നടുക്കുന്ന വിവരം പുറംലോകം അറിഞ്ഞത്. ആള്‍ക്കൂട്ടം കുടുംബാംഗങ്ങളെ ജീവനോടെ കത്തിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Related News