ഒഴുകി നടക്കുന്ന വീടുകളും ബസടക്കമുള്ള വാഹനങ്ങളും, ടെക്സസ് പ്രളയത്തിന്റെ ഭീകര കാഴ്ച

  • 07/07/2025

അമേരിക്കയിലെ മധ്യ ടെക്സസില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ കനത്ത വെള്ളപ്പൊക്കം തുടരുന്നു. ദുരന്തത്തില്‍ മിനിറ്റുകള്‍ക്കകം ഭൂമി വെള്ളം വിഴുങ്ങുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഗുവാഡലൂപ്പ് നദി 45 മിനിറ്റിനുള്ളില്‍ 26 അടിയിലധികമാണ് ഉയർന്നത്. ഇത് സ്ഥിതി അതീവ ഗുരുതരമാക്കി. പ്രദേശങ്ങളില്‍ ഫ്ലാഷ് ഫ്ലഡ് മുന്നറിയിപ്പുകള്‍ ഇപ്പോഴും നിലവിലുണ്ട്.

ദുരന്തത്തില്‍ ഇതുവരെ 59 പേർ മരിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 27 പെണ്‍കുട്ടികളടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുകയാണ്. കൂടുതല്‍ പേരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറഞ്ഞുവരികയാണെന്ന് അധികൃതർ അറിയിച്ചു.

കനത്ത മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ടെക്സസിലെ കെർ കൗണ്ടിയിലാണ്. ഇവിടെ 15 കുട്ടികളടക്കം 43 പേർ മരിച്ചു. ട്രാവിസ് കൗണ്ടിയില്‍ നാല് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. "ഇന്നും കനത്ത മഴ തുടരുകയാണ്, കൂടുതല്‍ പേരെ നഷ്ടമായി. മരണസംഖ്യ ഇപ്പോള്‍ 59 ആയി. ഇത് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് ലെഫ്റ്റനൻ്റ് ഗവർണർ ഡാൻ പാട്രിക് പ്രതികരിച്ചത്.

Related News