404 റെസിഡൻസി വിലാസങ്ങൾ റദ്ദാക്കിയതായി സിവിൽ ഇൻഫോർമേഷൻ അതോറിറ്റി, പുതുക്കിയില്ലെങ്കിൽ 100 ദിനാർ പിഴ

  • 07/07/2025



കുവൈത്ത് സിറ്റി: താമസിക്കുന്ന വിലാസം പുതുക്കുന്നതിനായി 404 പേർക്ക് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫോർമേഷൻ അന്ത്യശാസനം നൽകി. ഒരു മാസത്തിനുള്ളിൽ അതോറിറ്റിയിൽ നേരിട്ട് സന്ദർശിച്ചോ സഹേൽ ആപ്പ് വഴിയോ വിലാസം പുതുക്കാനാണ് നിർദേശം. ഇതിന് ആവശ്യമായ രേഖകളും ഹാജരാക്കണം. നിർദേശം പാലിക്കാത്തവർക്ക് 1982-ലെ നിയമം നമ്പർ 32, ആർട്ടിക്കിൾ 33 പ്രകാരം പിഴ ചുമത്തുമെന്ന് പിഎസിഐ മുന്നറിയിപ്പ് നൽകി. ഓരോ വ്യക്തിക്കും 100 കുവൈത്തി ദിനാർ വരെയാണ് പിഴ ഈടാക്കുക. വീടുടമയുടെ അഭ്യർത്ഥന പ്രകാരമോ കെട്ടിടം പൊളിച്ചുമാറ്റിയതിനാലോ ഈ വ്യക്തികളുടെ മുൻ വിലാസങ്ങൾ റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

Related News