വഫ്രയിൽ വാഹനാപകടത്തിൽ ട്രക്ക് ഡ്രൈവർ മരിച്ചു

  • 07/07/2025



കുവൈത്ത് സിറ്റി: അൽ വഫ്ര മേഖലയിലെ ഒരു വാഹനാപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം സംഭവിച്ചു. അപകടത്തിൽ ഡ്രൈവർ ട്രക്കിന്റെ ടയറിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു എന്ന് അധികൃതർ അറിയിച്ചു.

വഫ്ര ഫയർ സ്റ്റേഷനിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി, എന്നാൽ അപകടത്തിന്റെ ആഘാതം ഗുരുതരമായതിനാൽ ഡ്രൈവറെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അപകടസ്ഥലം വിശദമായ പരിശോധനയ്ക്കും തുടർ നിയമ നടപടികൾക്കും ബന്ധപ്പെട്ട അധികൃതർക്കു കൈമാറിയതായി ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.

Related News