ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം; ജാഗ്രത വേണം

  • 07/07/2025



കുവൈത്ത് സിറ്റി: ഔദ്യോഗികമല്ലാത്ത മാർഗ്ഗങ്ങളിലൂടെ വ്യക്തികളിൽ നിന്ന് ബാങ്കിംഗ് അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യാജ സന്ദേശങ്ങൾക്ക് ഇരയാകരുതെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളിൽ നിന്ന് സാമ്പത്തിക വിവരങ്ങൾ തേടുന്ന വ്യാജ സന്ദേശങ്ങളോ വ്യാജ രേഖകളോ തങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ അവഗണിക്കാനും ഔദ്യോഗികമായി അംഗീകരിച്ച ചാനലുകളിലൂടെ ഉടനടി റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം വ്യക്തികളോട് അഭ്യർത്ഥിച്ചു.

Related News