കുവൈത്തിൽ പുതിയ യൂസ്ഡ് കാർ മാർക്കെറ്റ് വരുന്നു; ടെൻഡർ നടപടികൾക്ക് തുടക്കം

  • 07/07/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ ഉപയോഗിച്ച വാഹനങ്ങളുടെ വിപണിക്ക് പുതിയ മുഖം നൽകാനൊരുങ്ങി പൊതുമരാമത്ത് മന്ത്രാലയം. അംഗര കാർ ലേല പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച സാങ്കേതികവും സാമ്പത്തികവുമായ ടെൻഡർ സമർപ്പിക്കുന്ന കമ്പനിക്ക് കരാർ നൽകാനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചു. ഇതിനായി യോഗ്യരായ കമ്പനികളുമായി കൂടിക്കാഴ്ച നടത്താൻ സെൻട്രൽ ടെൻഡർ ബ്യൂറോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും മികച്ച നിർദ്ദേശം തിരഞ്ഞെടുക്കുന്നതോടെ കരാർ നൽകുകയും പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും.

'ഹറാജ് പ്രോജക്റ്റ്' എന്നും അറിയപ്പെടുന്ന ഈ പദ്ധതി, കുവൈത്തിലെ സെക്കൻഡ് ഹാൻഡ് കാർ വിപണനത്തിന് ഒരു സുരക്ഷിതവും ചിട്ടയായതുമായ ഇടം ഒരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നിലവിൽ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ മാറ്റി ഒരു പ്രൊഫഷണൽ സംവിധാനം ഒരുക്കാനാണ് ശ്രമം. അംഗരയിൽ 121,600 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് പുതിയ കാർ ലേല കേന്ദ്രം നിർമ്മിക്കുന്നത്. പ്രദർശന സ്ഥലങ്ങൾ, പാർക്കിംഗ് ഏരിയകൾ, ഉൾ റോഡുകൾ, മഴവെള്ളം, മലിനജല നിർമ്മാർജ്ജന സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

Related News