കുവൈത്തിൽ ബയോഫ്ലോക് സാങ്കേതികവിദ്യയിലൂടെ വളർത്തിയ ചെമ്മീൻ വിപണിയിൽ

  • 07/07/2025



കുവൈത്ത് സിറ്റി: ചെമ്മീൻ കൃഷിക്കായി ഒരു നൂതന ബയോഫ്ലോക് സാങ്കേതികവിദ്യ വികസിപ്പിച്ചതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസേർച്ച് (KISR) ഗവേഷകയായ ഡോ. ഷിറീൻ അൽ സുബൈ അറിയിച്ചു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ക്യൂബിക് മീറ്ററിൽ നിന്ന് 2.8 കിലോഗ്രാം ചെമ്മീൻ ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. വിളവെടുത്ത ശേഷം കേവലം രണ്ട് മണിക്കൂറിനുള്ളിൽ ഈ ചെമ്മീൻ ആദ്യമായി പ്രാദേശിക വിപണിയിൽ എത്തി.

വളർത്തിയെടുത്ത ചെമ്മീനുകൾക്ക് ഉയർന്ന ഗുണമേന്മയും മികച്ച ഫ്രഷ്‌നസ്സും ഉണ്ടെന്ന് അൽ സുബൈ വിശേഷിപ്പിച്ചു. ഉയർന്ന നിലവാരമുള്ളതും രാസവസ്തുക്കൾ ഇല്ലാത്തതുമായ തീറ്റയാണ് ഉപയോഗിച്ചത് എന്നതാണ് ഇതിന് കാരണം. കൂടാതെ, ഈ കൃഷിരീതി പരിസ്ഥിതി സൗഹൃദവും ഗുണകരവുമായ ബാക്ടീരിയകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും അല്‍ സുബൈ കൂട്ടിച്ചേർത്തു.

Related News