മദ്യലഹരിയില്‍ റോഡിലിറങ്ങി അഴിഞ്ഞാടി അതിഥി തൊഴിലാളികള്‍, ദിശ ബോർഡ് നശിപ്പിച്ചു

  • 23/05/2023

കോട്ടയം: അതിരമ്ബുഴയില്‍ മദ്യലഹരിയില്‍ റോഡിലിറങ്ങി അഴിഞ്ഞാടി അതിഥി തൊഴിലാളികള്‍. റെസിഡന്റ്സ് അസോസിയേഷന്‍ സ്ഥാപിച്ച ദിശാബോര്‍ഡ് നശിപ്പിച്ചു. ഞായറാഴ്ച രാത്രി അതിരമ്ബുഴ-പാറോലിക്കല്‍ റോഡില്‍ ഐക്കരക്കുന്നേല്‍ ജങ്ഷനിലായിരുന്നു സംഭവം.


തിങ്കളാഴ്ച രാവിലെയാണ് കരുണ റെസിഡന്റ്സ് അസോസിയേഷന്‍ റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ സമീപമുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവത്തിന് പിന്നില്‍ അതിഥി തൊഴിലാളികളാണെന്ന് വ്യക്തമായത്.

ഐക്കരക്കുന്നേല്‍ ജങ്ഷന് സമീപത്തെ സ്വകാര്യസ്ഥാപനത്തിലെ തൊഴിലാളികള്‍ മദ്യപിച്ചശേഷം റോഡിലിറങ്ങുകയായിരുന്നു. ഇതിനിടെയാണ് ബോര്‍ഡും നശിപ്പിച്ചത്. കൂട്ടത്തിലൊരാള്‍ ബോര്‍ഡ് വലിച്ച്‌ താഴെയിടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഞായറാഴ്ച രാത്രി 910-ഓടെയായിരുന്നു സംഭവം.

സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന അഞ്ചംഗസംഘമാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതോടെ പഞ്ചായത്ത് അംഗങ്ങളായ ബേബിനാസ് അജാസ്, ജോസ് അമ്ബലക്കുളം, റെസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി രാജീവ് കുടിലില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചെത്തി തൊഴിലാളികളെ താക്കീത് ചെയ്യുകയായിരുന്നു.

Related News