ഗാർഹിക തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമെന്ന പ്രചാരണം: വ്യക്തത വരുത്തി മാൻപവർ അതോറിറ്റി

  • 09/07/2025



കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് സഹേൽ ആപ്ലിക്കേഷൻ വഴി എക്സിറ്റ് പെർമിറ്റ് നേടണം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ മാൻപവർ അതോറിറ്റി (PAM) ഔദ്യോഗികമായി നിഷേധിച്ചു. അങ്ങനെയൊരു നിബന്ധന നിലവിലില്ലെന്നും, സ്പോൺസർമാർ സഹേൽ ആപ്പ് വഴി എക്സിറ്റ് പെർമിറ്റ് നിർബന്ധമായും നൽകണം എന്ന പ്രചാരണം തികച്ചും വ്യാജമാണെന്നും അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

സഹേൽ ആപ്പിലെ "പബ്ലിക് അതോറിറ്റി ഫോർ മാൻപവർ" വിഭാഗത്തിൽ പ്രവേശിച്ച് "എക്സിറ്റ് പെർമിറ്റ് ഇഷ്യു ചെയ്യുക" തിരഞ്ഞെടുക്കണമെന്നും, യാത്രയ്ക്ക് ഒരു ദിവസം മുൻപ് തുടങ്ങി ഒന്നോ രണ്ടോ ദിവസത്തേക്ക് യാത്രാനുമതി നൽകണമെന്നും, പെർമിറ്റ് സജീവമാക്കാൻ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണമെന്നുമുള്ള തെറ്റായ നിർദ്ദേശങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ഈ വിശദീകരണം.

ഗാർഹിക തൊഴിലാളികൾക്കുള്ള എക്സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക നടപടിക്രമവും ആരംഭിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്ന് അതോറിറ്റി വ്യക്താക്കി. ഔദ്യോഗിക സർക്കാർ ചാനലുകളിലൂടെ പുറത്തുവിടുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും, സ്ഥിരീകരിക്കാത്ത കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



ഗാർഹിക തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് അതോറിറ്റിയുടെ വിശദീകരണം

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് സഹേൽ ആപ്ലിക്കേഷൻ വഴി എക്സിറ്റ് പെർമിറ്റ് അനിവാര്യമാണെന്ന പ്രചരണം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനെ തുടർന്ന്, പൊതു മാൻപവർ അതോറിറ്റി (PAM) ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. ഇത്തരം പ്രചരണങ്ങളിൽ യാതൊരു സത്യാവസ്ഥയും ഇല്ലെന്നും ഇത്തരം നിയമം നിലവിലില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

സഹേൽ ആപ്പിലെ "പബ്ലിക് അതോറിറ്റി ഫോർ മാൻപവർ" വിഭാഗത്തിൽ പ്രവേശിച്ച് എക്സിറ്റ് പെർമിറ്റ് തിരഞ്ഞെടുക്കണം, യാത്രയ്ക്ക് മുൻപ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങൾ പ്രചരിക്കുന്നത് തികച്ചും തെറ്റാണെന്ന് PAM പറഞ്ഞു. ഗാർഹിക മേഖലയിലുള്ള തൊഴിലാളികൾക്ക് ഈ തരത്തിലുള്ള പെർമിറ്റ് സൗകര്യം നിലവിൽ ഇല്ലെന്നും അതുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ പ്രഖ്യാപിച്ചിട്ടുമില്ലെന്നും PAM വ്യക്തമാക്കി.

അസത്യവാദം വ്യാപിപ്പിക്കുന്നതിനു പകരം സർക്കാറിന്റെ ഔദ്യോഗിക വിവര ചാനലുകളിലൂടെയാണ് ജനങ്ങൾ വിശ്വസിക്കേണ്ടതെന്നും, സമൂഹ മാധ്യമങ്ങളിൽ നിന്നും തെറ്റായ വിവരങ്ങൾ ഏറ്റെടുക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Related News