കുവൈറ്റ് ഓയിൽ ടാങ്കർ 'ബഹ്‌റ' മെഡിറ്ററേനിയൻ കടലിൽ 45 അഭയാർത്ഥികളെ രക്ഷിച്ചു

  • 09/07/2025


കുവൈത്ത് സിറ്റി: ഗ്രീക്ക് തീരത്തിനടുത്ത് മെഡിറ്ററേനിയൻ കടലിൽ മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് 45 അഭയാർത്ഥികളെ കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) എണ്ണക്കപ്പലായ 'ബഹ്‌റ' രക്ഷിച്ചതായി ആക്ടിംഗ് സിഇഒ ഷെയ്ഖ് ഖാലിദ് അഹമ്മദ് അൽ സബാഹ് ചൊവ്വാഴ്ച അറിയിച്ചു. ഇന്നലെ കുവൈത്ത് സമയം വൈകുന്നേരം 4:00 മണിക്ക് ഗ്രീക്ക് തീരത്ത് നിന്ന് 60 മൈൽ അകലെ ഒരു ബോട്ട് അപകടത്തിലാണെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു. തുടർന്ന് ആവശ്യമായ പിന്തുണയും മാനുഷിക സഹായവും നൽകുന്നതിനായി 'ബഹ്‌റ' ടാങ്കറിനെ ഉടൻ തന്നെ അയക്കുകയായിരുന്നുവെന്ന് ഷെയ്ഖ് ഖാലിദ് അൽ സബാഹ് പറഞ്ഞു.

ബോട്ടിലുണ്ടായിരുന്ന 45 അഭയാർത്ഥികളെയും രക്ഷപ്പെടുത്തി. അവർക്ക് വെള്ളം, ഭക്ഷണം, താൽക്കാലിക താമസ സൗകര്യം എന്നിവ ടാങ്കറിൽ ഒരുക്കി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷം, 'ബഹ്‌റ' ടാങ്കർ ഗ്രീക്ക് ദ്വീപായ ക്രീറ്റിലേക്കുള്ള യാത്ര തുടർന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:00 മണിയോടെ അഭയാർത്ഥികളെ അവിടെ സുരക്ഷിതമായി ഇറക്കുകയും, ഗ്രീക്ക് അധികാരികൾക്ക് കൈമാറുകയും ചെയ്തതായി ഷെയ്ഖ് ഖാലിദ് അൽ സബാഹ് വിശദീകരിച്ചു.

Related News