വിദ്യാര്‍ഥികളുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങി, ഓണ്‍ലൈന്‍ തട്ടിപ്പ്, 20 ലക്ഷം തട്ടിയ 22കാരന്‍ പിടിയില്‍

  • 08/07/2025

വിവിധ ഓണ്‍ലൈന്‍ സേവനങ്ങളും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയില്‍. ഇടുക്കി സ്വദേശിയായ അദ്വൈത്(22)നെ കര്‍ണാടക പൊലീസാണ് പിടികൂടിയത്. കര്‍ണ്ണാടക ഗാഥായി സൈബര്‍ പൊലിസ് ആണ് ഇടുക്കിയില്‍ എത്തി അദ്വൈതിനെ അറസ്റ്റ് ചെയ്തത്. ഈ സ്റ്റേഷന്‍ പരിധിയില്‍ മാത്രം 20 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

കര്‍ണ്ണാടകയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ പരാതികള്‍ ഉണ്ട്.അദ്വൈതിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം കര്‍ണ്ണാടകയിലെ വിവിധ മേഖലകളില്‍ ഉള്ള ആളുകളെ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുകയായിരുന്നു. പണം നിക്ഷേപിച്ച്‌ ഇരട്ടിയാക്കല്‍, വിദേശത്ത് ജോലി, സോഷ്യല്‍ മീഡിയിലൂടെ ബിസിനസ് പ്രൊമോഷന്‍, വെബ്‌സൈറ്റ് നിര്‍മ്മാണം തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നടത്തിയാണ് ഇയാളും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്.

കര്‍ണ്ണാടകയില്‍ പഠിയ്ക്കുന്ന വിദ്യാര്‍ഥികളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി, ഇതിലൂടെയായിരുന്നു പണം സ്വീകരിച്ചിരുന്നത്. അദ്വൈതിന്റെ നേതൃത്വത്തില്‍ വന്‍ സംഘം പ്രവര്‍ത്തിച്ചുരുന്നതയാണ് സൂചന. നാട്ടില്‍ വാഹന കച്ചവടം ആണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.

Related News