ഗ്യാസ് ക്ഷാമം ഒഴിവാക്കാൻ 45,000 പുതിയ സിലിണ്ടറുകൾ എത്തി

  • 08/07/2025


കുവൈത്ത് സിറ്റി: പ്രാദേശിക വിപണിയിൽ ഗ്യാസ് വിതരണം സുസ്ഥിരമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, 45,000 പുതിയ 12 കിലോഗ്രാം ഗ്യാസ് സിലിണ്ടറുകൾ രാജ്യത്ത് എത്തിയതായി കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി (KOTC) അറിയിച്ചു. ഉയർന്ന നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് നിർമ്മിക്കുന്ന 3,50,000 ഗ്യാസ് സിലിണ്ടറുകൾ എത്തിക്കാനുള്ള വലിയ കരാറിന്റെ ഭാഗമാണ് ഈ പുതിയ വരവ്.

ഗ്യാസ് സിലിണ്ടറുകൾ കൃത്യമായി ലഭ്യമാക്കാനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും പ്രാദേശിക ഊർജ്ജ വിതരണ സംവിധാനത്തെ പിന്തുണയ്ക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു.

Related News