മയക്കുമരുന്ന് ഉപയോഗിച്ചതിന് രണ്ട് പേർ അറസ്റ്റിൽ

  • 08/07/2025



കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗിച്ചതിന് രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. അർദിയ ഇൻഡസ്ട്രിയൽ ഏരിയയുടെ പ്രവേശന കവാടത്തിനടുത്തുള്ള ചെക്ക്‌പോസ്റ്റിൽ വെച്ച് ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഒരു പ്രവാസി യുവാവിനെ പിടികൂടിയതാണ് ആദ്യ സംഭവം. അർദ്ധരാത്രിക്ക് ശേഷം നടന്ന ഈ സംഭവത്തിൽ, യുവാവ് പരിഭ്രാന്തനും അസ്വസ്ഥനുമായി കാണപ്പെട്ടതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മുൻകരുതലെന്ന നിലയിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്നും ഹാഷിഷ് കലർത്തിയ സിഗരറ്റും കണ്ടെത്തി.

രണ്ടാമത്തെ സംഭവത്തിൽ, ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പട്രോളിംഗ് സംഘം സൽമിയ പ്രദേശത്ത് പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ ഒരു വാഹനം തടയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മുപ്പതുകളിലുള്ള ഒരു കുവൈത്തി യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു.

Related News