ഈദ് ദിനത്തിൽ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്: വിധി ജൂലൈ 14-ന്

  • 09/07/2025



കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്ർ ദിനത്തിൽ രാവിലെ മൈദാൻ ഹവല്ലിയിൽ വെച്ച് ഒമ്പത് വയസ്സുകാരനായ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജൂലൈ 14-ന് വിധി പ്രഖ്യാപിക്കും. ക്രിമിനൽ കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. വിചാരണ വേളയിൽ, അതിജീവിതന്റെ പ്രതിനിധിയായ അറ്റോർണി അല അൽ സയീദി വികാരനിർഭരമായ വാദങ്ങളാണ് ഉന്നയിച്ചത്. ക്രിമിനൽ കോഡിലെ ആർട്ടിക്കിൾ 180 പ്രകാരം പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെട്ടു. ബലാത്സംഗം ചെയ്യാനോ നിർബന്ധിത വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കാനോ വേണ്ടി ബലപ്രയോഗത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ വഞ്ചനയിലൂടെയോ ഒരാളെ തട്ടിക്കൊണ്ടുപോകുന്നവർക്ക് വധശിക്ഷയാണ് ഈ വകുപ്പ് അനുശാസിക്കുന്നത്.
പ്രതി ഒരു സ്ഥിരം കുറ്റവാളിയാണെന്നും 2003 മുതൽ തട്ടിക്കൊണ്ടുപോകൽ, 18 വയസ്സിൽ താഴെയുള്ളവരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ രേഖകൾ ഇയാൾക്കുണ്ടെന്നും അൽ സയീദി ചൂണ്ടിക്കാട്ടി. ഈദ് നമസ്കാരത്തിനായി പോകുമ്പോളാണ് കുട്ടി ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

Related News