ലോക സന്തോഷ സൂചിക; ഗൾഫിൽ കുവൈത്തിന് രണ്ടാമത്

  • 08/07/2025




കുവൈത്ത് സിറ്റി: 2025 ലെ ലോക സന്തോഷ സൂചികയിൽ കുവൈത്ത് ശ്രദ്ധേയമായ മുന്നേറ്റം നേടി. ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും ആഗോള തലത്തിൽ 30-ാം സ്ഥാനവുമാണ് കുവൈത്തിന് ലഭിച്ചത്. താമസക്കാർക്കിടയിലെ ഉയർന്ന ജീവിത സംതൃപ്തിയെയാണ് ഈ റാങ്കിംഗ് സൂചിപ്പിക്കുന്നത്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ വെൽ-ബീയിംഗ്, ഗാലപ്പ് ഇൻസ്റ്റിറ്റ്യൂട്ട്, യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് എന്നിവയുടെ സംയുക്തശ്രമത്തിലായാണ് ഈ പട്ടിക പുറത്തിറക്കിയത്. 2022 മുതൽ 2024 വരെയുള്ള കുറിപ്പുകൾ ഉൾപ്പെടുത്തി, വ്യക്തികളുടെ ജീവിത സംതൃപ്തിയെ അടിസ്ഥാനമാക്കിയുള്ള സ്വമേധയാ വിലയിരുത്തലുകളാണ് പഠനത്തിന് അടിസ്ഥാനമായത്.

സാമൂഹിക ഐക്യവും കാരുണ്യ പ്രവർത്തനങ്ങളിലും കുവൈത്ത് നടത്തിയ പുരോഗതി ഈ സ്ഥാനനേട്ടത്തിന് അടിസ്ഥാനമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകോത്തര ജീവിത സംതൃപ്തി സൂചികയായ കാൻട്രിൽ ലാഡറിൽ കുവൈത്ത് 30-ാം സ്ഥാനത്താണ്.

സൂചകങ്ങൾ പ്രകാരം കുവൈത്ത് കൈവരിച്ച മറ്റ് നേട്ടങ്ങൾ:

ഗ്ലോബൽ ഡൊണേഷൻ ഇൻഡക്സ് – 33-ാം സ്ഥാനം

സന്നദ്ധ സേവനങ്ങൾ – 46-ാം സ്ഥാനം

അപരിചിതരെ സഹായിക്കുന്നതിൽ – 27-ാം സ്ഥാനം

യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത്, ആഗോളതലത്തിൽ UAE 21-ാം സ്ഥാനത്ത് എത്തി.

Related News