'എന്റെ ദേശസ്‌നേഹം ഉള്‍പ്പെടെ ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല'; ദില്‍ജിത് ദോസഞ്ജ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നസീറുദ്ദീൻ ഷാ

  • 08/07/2025

വിമർശനാത്മകമായി തോന്നുന്ന എന്തിനെയും വളച്ചൊടിച്ച്‌ ദേശവിരുദ്ധമാക്കി മാറ്റുകയാണെന്ന് ബോളിവുഡ് നടന്‍ നസീറുദ്ദീൻ ഷാ. ഹിന്ദി സിനിമകളുടെ ഗുണനിലവാരത്തെ വിമർശിക്കുന്നത് നിങ്ങളെ നന്ദികെട്ടവനാക്കുന്നു.വിവേകത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഒരു അപേക്ഷ നിങ്ങളെ രാജ്യദ്രോഹിയാക്കുന്നതായും നസീറുദ്ദീൻ പറയുന്നു. സഹ കലാകാരനുവേണ്ടി സംസാരിക്കുന്നത് രാജ്യത്തിനെതിരെ സംസാരിക്കുന്നതായി മാറ്റിത്തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നടനും ഗായകനുമായ ദില്‍ജിത്ത് ദോസാഞ്ജിത്തിന്റെ 'സർദാർജി 3 'എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഷാ പിന്തുണമായി എത്തിയിരുന്നു. പാക് നടി ഹനിയ ആമിറിനെ ചിത്രത്തിലെ നായികയാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് നടിയെ നായികയാക്കിയതിനെതിരെ വിവിധ കോണില്‍ നിന്ന് വിമർശനം ഉയർന്നിരുന്നു.

ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിന് മുമ്ബായിരുന്നു സിനിമ ചിത്രീകരിച്ചതെന്നും നിർമാതാക്കള്‍ പറയുന്നു. ജൂണ്‍ 27 നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. ഫേസ്ബുക്കില്‍ ദില്‍ജിത്തിനെ പിന്തുണച്ച്‌ ഷാ കുറിപ്പെഴുതുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക വിമർശനവും ഉയർന്നു.ഇതിന് പിന്നാലെ ഫേസ്ബുക്കില്‍ നിന്ന് കുറിപ്പ് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഈ കുറിപ്പ് താനല്ല നീക്കം ചെയ്തതെന്നും പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞെന്നും താനായിട്ട് ഫേസ്ബുക്ക് കുറിപ്പ് പിൻവലിച്ചിട്ടില്ലെന്നും ഷാ നേരിട്ട് രംഗത്തെത്തിയിരുന്നു.

Related News