കുവൈറ്റ് ടീവിയിൽ ചർച്ചക്കിടെ സ്‌ക്രീനിൽ ഭക്ഷണവുമായി ഡെലിവറി ബോയ്, സ്റ്റുഡിയോ മാനേജർക്കെതിരെ നടപടി

  • 09/07/2025



കുവൈത്ത് സിറ്റി: കുവൈറ്റ് ടീവി സ്റ്റുഡിയോയിൽ കാലാവസ്ഥാ വിദഗ്ധൻ അദേൽ സാദൂനുമായുള്ള അഭിമുഖത്തിനിടെ ഡെലിവറി ബോയ് ക്യാമറക്ക് മുന്നിലൂടെ നടന്നുപോയി ഭക്ഷണം ഡെലിവറി ചെയ്തത് ലൈവായി പ്രക്ഷേപണം ചെയ്തു. ഇതിനെത്തുടർന്ന് സംപ്രേക്ഷണത്തിലെ പിഴവിൽ ഉത്തരവാദികളായവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കുവൈത്ത് വാർത്താ വിതരണ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പരിപാടിയുടെ സാങ്കേതിക വിഭാഗത്തെ അന്വേഷണത്തിന് വിധേയമാക്കുകയും സ്റ്റുഡിയോ മാനേജരെ സസ്പെൻഡ് ചെയ്യുകയും ചെയ്യും. ഇത്തരം കാര്യങ്ങളിൽ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നതെന്നും പ്രേക്ഷകർക്ക് അവതരിപ്പിക്കുന്ന മാധ്യമ ഉള്ളടക്കത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Related News