അതിർത്തി വഴി വാഹനത്തിൽ ഒളിപ്പിച്ച് കുട്ടികളെ കടത്താൻ ശ്രമം

  • 08/07/2025

 


കുവൈത്ത് സിറ്റി: സൽമി അതിർത്തിയിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും ഒരു കുവൈത്തി കുടുംബത്തിലെ അംഗങ്ങളെയും ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിലെടുത്തു. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച നാല് കുട്ടികളെ ഒളിപ്പിച്ചുകടത്തിയ സംഭവത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളെ സൗദി അധികൃതർ അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദി അറേബ്യയിലെ റാഖി അതിർത്തിയിലാണ് സംഭവം നടന്നത്. കുവൈത്തി കുടുംബം സഞ്ചരിച്ച വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ നാല് കുട്ടികളെ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പാസ്‌പോർട്ടില്ലാതെ അതിർത്തിയിലെത്തിയ കുടുംബം അനധികൃതമായി കടക്കാൻ ശ്രമിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ, പ്രായപൂർത്തിയാകാത്തവർ തങ്ങൾ ആദ്യം കുവൈത്തിൽ നിന്ന് സാൽമി അതിർത്തിയിലൂടെയാണ് എത്തിയതെന്ന് സമ്മതിച്ചു. അതേ രീതിയിൽ റാഖി അതിർത്തി വഴി സൗദി അറേബ്യയിലേക്ക് വീണ്ടും പ്രവേശിക്കാനായിരുന്നു ഇവരുടെ ശ്രമം, എന്നാൽ അത് പരാജയപ്പെട്ടു. അറസ്റ്റിന് ശേഷം, കുവൈത്ത് സുരക്ഷാ സേനയെ വിവരമറിയിക്കുന്നത് വരെ സൗദി അധികൃതർ പ്രതികളെ താൽക്കാലികമായി തടങ്കലിൽ വെച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related News