ഇൻഫോക്ക് കുവൈറ്റിന്റെ മണ്ണിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സങ്കടിപ്പിക്കുന്നു

  • 02/05/2024

കുവൈറ്റിലെ ഇന്ത്യൻ നഴ്സസിന്റെ സങ്കടനയായ “ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് ( ഇൻഫോക്ക്)” കുവൈറ്റിന്റെ മണ്ണിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സങ്കടിപ്പിക്കുന്നു.


ലോകമെമ്പാടുമുള്ള നഴ്സസ് മെയ് 12 ആം തീയതി അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുമ്പോൾ കുവൈറ്റിലെ ഇന്ത്യൻ നഴ്സസിന്റെ ശക്തമായ സാന്നിധ്യമായ ഇൻഫോക്ക് അതിഗംഭീരമായ നഴ്സസ് ദിനാഘോഷങ്ങൾ സങ്കടിപ്പിക്കുന്നു.

ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്റെ സ്മരണയിൽ “ഫ്ലോറൻസ് ഫിയസ്റ്റ 2024” എന്ന പേരിൽ വിപുലമായ നഴ്സസ് ദിനാഘോഷം നടത്തുന്നു. മെയ് 9 ആം തീയ്യതി വ്യാഴാഴ്ച്ച വൈകുന്നേരം 4 മണി മുതൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ , ജലീബ് അൽ ഷുവൈഖ്( അബ്ബാസിയ) ൽ വച്ചാണ് ആഘോഷങ്ങൾ സങ്കടിപ്പിക്കുന്നത്. 

ഇന്ത്യൻ അംബാസിഡർ ഡോക്ടർ ആദർശ് സ്വൈക, കമ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ ഫസ്റ്റ് സെക്രട്ടറി ശ്രീ മനസ് രാജ് പട്ടേൽ, ഡയറക്ടർ ഓഫ് നഴ്സിങ് കുവൈറ്റ് ഡോക്ടർ ഇമാൻ അൽ അവാദി തുടങ്ങി കുവൈറ്റിന്റെ സമൂഹ്യസംസ്കാരിക രംഗത്തെ പ്രമുഖരേയും പങ്കെടുപ്പിച്ചുകൊണ്ട് സാംസ്കാരിക സമ്മേളനം നടത്തുന്നു. 1500ൽ പരം നഴ്സിംഗ് സമൂഹത്തിനെ സാക്ഷിനിർത്തി കുവൈറ്റിൽ ദീർഘകാലം ജോലി ചെയ്തുവരുന്ന കുവൈറ്റിലെ വിവിധ ഹോസ്പിറ്റലുകളിൽ ജോലി ചെയ്തുവരുന്ന നഴ്സസിനെ സമ്മേളനത്തിൽ വച്ച് ആദരിക്കുന്നു. തുടന്ന് കുവൈറ്റിലെ നഴ്സസും അവരുടെ കുട്ടികളും അവതരിപ്പിക്കുന്ന വ്യത്യസ്തമായ നൃത്തപരിപാടികളും അരങ്ങേറും.

പരിപാടിക്ക് പകിട്ടേകാൻ സീ കേരളം ടിവി നടത്തുന്ന പ്രശസ്ത മ്യൂസിക്ക് റിയാലിറ്റി ഷോ “ സ രി ഗ മ പാ” വിന്നേഴ്സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്ക് നൈറ്റും ഉണ്ടായിരിക്കും എന്ന് പ്രസിഡന്റ്‌ ബിബിൻ ജോർജ്, സെക്രട്ടറി ഹിമ ഷിബു, പ്രോഗ്രാം കൺവീനർ രാജലക്ഷ്‌മി ശൈമേഷ് എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു. ട്രെഷർ അംബിക ഗോപൻ, വൈസ് പ്രസിഡന്റ്‌ ഷൈജു കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

Related News