കൊച്ചിയില്‍ 17 കാരി പ്രസവിച്ചു, ബന്ധുവായ യുവാവിനെതിരെ പോക്‌സോ കേസ്

  • 09/08/2025

അരൂക്കുറ്റിയില്‍ 17കാരിയായ പെണ്‍കുട്ടി പ്രസവിച്ചു. ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ കഴിഞ്ഞ മാസം അവസാനമാണ് പ്രസവം നടന്നത്. ബന്ധുവായ യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ബര്‍ത്ത് സര്‍ട്ടിഫറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം പുറത്ത് വന്നത്. ഇരുവരുടേയും വിവാഹം വാക്കാല്‍ പറഞ്ഞ് വെച്ചിരിക്കെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയായ യുവാവ് ഫോര്‍ട്ട്‌കൊച്ചി സ്വദേശിയാണ്. ബന്ധുക്കളുടെ അറിവുണ്ടായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തും.

Related News