സുരക്ഷാ കാമ്പയിൻ: ഒരാഴ്ചക്കിടെ 84 പേർ അറസ്റ്റിൽ; 4,032 ട്രാഫിക് നിയമലംഘനങ്ങളും

  • 03/11/2025


കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ഗവർണറേറ്റിലും പരിശോധനയും അധികൃതര്‍. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൻ്റെയും ഭാഗമായി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസ് ഒക്ടോബർ 26 മുതൽ നവംബർ 1 വരെ തീവ്രമായ സുരക്ഷാ, ട്രാഫിക് കാമ്പയിനുകൾ നടത്തി. ഈ കാലയളവിൽ, ഡയറക്ടറേറ്റ് ആകെ 1,478 സുരക്ഷാ, ട്രാഫിക് മിഷനുകൾ നടപ്പിലാക്കി. 

റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞതിനോ തിരിച്ചറിയൽ രേഖകൾ കൈവശം വെക്കാത്തതിനോ 33 പേരെ അറസ്റ്റ് ചെയ്തു. ക്രിമിനൽ, സിവിൽ കേസുകളിലും അറസ്റ്റ് വാറൻ്റുകളിലും ഹാജരാകാത്ത കേസുകളിലും 51 പേരെ പിടികൂടി. മയക്കുമരുന്നോ സൈക്കോട്രോപിക് ലഹരിവസ്തുക്കളോ ഉപയോഗിച്ചതിനോ സംശയാസ്പദമായ വസ്തുക്കൾ കൈവശം വെച്ചതിനോ 10 പേരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണം ഇത് പ്രതിഫലിപ്പിക്കുന്നു.

Related News