കെ.കെ.ഐ.സി. വെക്കേഷൻ ക്യാമ്പയിൻ സാൽമിയ ഏരിയ കോൺക്ളേവ് സംഘടിപ്പിച്ചു .

  • 18/08/2025


 
തൗഹീദ്, രിസാലത്ത് , ആഖിറത്ത് എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ സംഘടിപ്പിച്ചു വരുന്ന വെക്കേഷൻ ക്യാമ്പയ്‌നിന്റെ ഭാഗമായി സാൽമിയ ഏരിയ യൂണിറ്റുകൾ സയുംക്തമായി കോൺക്ലേവ് സംഘടിപ്പിച്ചു. 

സാൽമിയ അമ്മാൻ സ്ട്രീറ്റിലുള്ള മസ്ജിദ് അൽ നിംഷിൽ സംഘടിപ്പിച്ച പരിപാടി കെ.കെ.ഐ.സി ആക്റ്റിങ് ജനറൽ സെക്രെട്ടറി എൻ.കെ.അബ്ദുസ്സലാം ഉത്ഘാടനം നിർവഹിച്ചു. 

ശേഷം നടന്ന കോൺക്ലേവിൽ പി.എൻ.അബ്ദുറഹിമാൻ അബ്ദുൽഅലത്തീഫ് ,മുസ്തഫ സഖാഫി, സമീർ അലിഏകരൂൽ, ഷബീർ സലഫി , അബ്ദുറഹ്മാൻ തങ്ങൾ,എന്നിവർ ഏകദൈവ വിശ്വാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. 

സദസ്സിൽ നിന്നും ഉന്നയിച്ച ചോദ്യങ്ങൾക്ക് വിഷയാവതാരകർ മറുപടി പറഞ്ഞു . 

അബ്ദുസ്സലാം സ്വലാഹി സമാപന പ്രഭാഷണം നടത്തി. 

അബ്ദുൽ അസീസ് നരക്കോടിന്റെ ആങ്കറിങ്ങിൽ നടന്ന പ്രോഗ്രാമിൽ സാൽമിയ യുണിറ്റ് ജനറൽ സെക്രട്ടറി ഇഖ്ബാൽ കണ്ണൂർ സ്വാഗതവും, അർഷദ് ഹവല്ലി നന്ദിയും പറഞ്ഞു.

Related News