കെ. കെ. എം. എ വിദ്യാർത്ഥികൾക്ക് അനുമോദനവും അവാർഡ് ദാനവും സംഘടിപ്പിച്ചു.

  • 18/08/2025

കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കെ. കെ. എം. എ അംഗങ്ങളുടെ മക്കൾക്ക്ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ദാനവും അനുമോദന സദസ്സും പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. 
ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ സ്ക്കൂൾ-മദ്രസ്സ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, അവാർഡ് വിതരണവും പാലക്കാട് ചെർപ്പുളശ്ശേരി അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച്നടന്നു.അംന ഫാത്തിമയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് സി.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
മത - സാമൂഹ്യ സാംസ്കാരിക - ആതുര സേവന രംഗത്തെ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. പി. ഷെമീജ് പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു.
പ്രമുഖ പണ്ഡിതൻ അബ്ദുൽ അലി മദനി ഉദ്ബോധനവും, കെ.കെ.എം.എ. സീനിയർനേതാവ് മുഹമ്മദലി മാത്ര മുഖ്യപ്രഭാഷണവും നടത്തി.വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസിന് പ്രമുഖ ലൈഫ് സ്കിൽട്രൈനർകെ.നാഫിഹ് നേതൃത്ത്വം നൽകി.വേദിക്ക് ആശംസകൾനേർന്ന് കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് മേലടി , മുഹമ്മദ് കുട്ടി കൊലാളമ്പ്, സംസ്ഥാന കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി യു.എ.ബക്കർ, അബ്ദു കുറ്റിച്ചിറ എന്നിവർ സംസാരിച്ചു അമ്പതോളം സ്ക്കൂൾ - മദ്രസ്സാ വിദ്യാർത്ഥികളെചടങ്ങിൽ ആദരിച്ചു.പാലക്കാട് ജില്ലാ ജനറൽ സിക്രട്ടറി പി.സിദ്ധീഖ് സ്വാഗതവും മുഹമ്മദ് അലി കരിമ്പ്ര നന്ദിയുംപറഞ്ഞു.

Related News