വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് ഇൻഫോക്ക് നേതൃത്വ പരിശീലന ശിൽപ്പശാല: RISE 2025

  • 18/08/2025



കുവൈത്ത് സിറ്റി : ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്ക്) "റൈസ് 2025" എന്ന പേരിൽ 7,8, 9 ക്ലാസിലെ കുട്ടികൾക്കായി ശിൽപശാല സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ അറിവും നേതൃപാടവവും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വർക്ക്ഷോപ്പ്, കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കലാ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ ബാബുജി ബത്തേരിയാണ് നയിച്ചത്. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന RISE 2025-ൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു. ശില്പശാലയുടെ ഭാഗമായ എല്ലാവർക്കും ഇൻഫോക്ക് ഭാരവാഹികൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രൂപ്പ് ചർച്ചകളിലും വിവിധയിനം മത്സരങ്ങളിലും ആവേശപൂർവ്വം പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടർന്നും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related News