പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • 18/08/2025


ഇന്ത്യൻ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു ആഗസ്ത് 15 നു മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചു പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മെട്രോ കെയർ അബ്ബാസിയ ക്ലിനിക്കിൽ പ്രസിഡന്റ് രമേശ് ചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ മുബാറക് കാമ്പ്രത് ഉത്ഘാടനം നടത്തി. മെട്രോ മെഡിക്കൽ കെയർ മാർക്കറ്റിംഗ് ഹെഡ് ബഷീർ ബത്ത മുഖ്യ പ്രഭാഷണം നടത്തി, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ ചടങ്ങിൽ സംഘടനയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സംഘടനയുടെ പുതിയ അംഗത്വ വിതരണം മുതിർന്ന സാമൂഹിക പ്രവർത്തകനായ ശ്രീ ജയകുമാർ സെൻട്രൽ ട്രഷറർ വിജോ പി തോമസിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ എല്ലാ യൂണിറ്റുകളിൽ നിന്നും വന്ന മെമ്പര്മാര്ക്ക് മെട്രോ മെഡിക്കൽ കെയർ സൗജന്യമായി നൽകിയ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ അവസരം ലഭിച്ചു.  

 സെൻട്രൽ കമ്മിറ്റി വനിതാ സെക്രട്ടറി ആര്യ, ജോയിൻറ് സെക്രട്ടറി, എല്ലാ യൂണിറ്റുകളുടെയും കൺവീനർമാർ, സെക്രട്ടറിമാർ, ട്രഷറർമാർ, കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് തലങ്ങളിൽ നിന്നു തിരഞ്ഞെടുത്ത വാളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകിയ മെഡിക്കൽ ക്യാമ്പിൽ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.  

ചടങ്ങിൽ ജനറൽ കൺവീനർ സക്കീർ ഹുസൈൻ സ്വാഗതവും, ട്രഷറർ വിജോ പി തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.

Related News