ഷുവൈഖിൽ സുരക്ഷാ പരിശോധന: 63 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

  • 19/08/2025



കുവൈത്ത് സിറ്റി: സുരക്ഷാ, അഗ്നിശമന നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താനായി കുവൈത്ത് ഫയർ ഫോഴ്സ് ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ 2-ൽ വ്യാപകമായ പരിശോധന നടത്തി. വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ഈ നടപടികൾ സ്വീകരിച്ചത്. പരിശോധനയിൽ 63 വ്യാവസായിക സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. കൂടാതെ, അഗ്നിശമന സേനയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 92 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Related News