TRASSK സ്വാതന്ത്ര്യ ദിനാഘോഷം 2025.

  • 16/08/2025


തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അതിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ
അസോസിയേഷൻ പ്രസിഡന്റ് ശ്രീ.സ്റ്റീഫൻ ദേവസ്സി അദ്ധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീമതി. ഷൈനി ഫ്രാങ്ക് സ്വാഗതം പറഞ്ഞു. ഈ കാലയളവിൽ നമ്മേ വിട്ടു പിരിഞ്ഞു പോയവർക്കു വേണ്ടി സോഷ്യൽ വെൽഫയർ കൺവീനർ ശ്രീ റാഫി എരിഞ്ഞേരി അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ നോബിൻ തെറ്റയിൽ, വനിതാവേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, വാർഷിക സ്പോൺസർമാരായ അൽമുല്ല എക്സ്ചേഞ്ച് പ്രതിനിധി ശ്രീ മാത്യു ജോസഫ് , ജോയ് ആലുക്കാസ് പ്രതിനിധി ശ്രീ ഷിബിൻ ദാസ് , ജോയിന്റ് സെക്രട്ടറിമാരായ ശ്രീ രാജൻ ചാക്കോ തോട്ടുങ്ങൽ, ശ്രീ ദിലീപ് കുമാർ, ജോയിന്റ് ട്രഷറർ ശ്രീ സാബു കൊമ്പൻ, വനിതാവേദി സെക്രട്ടറി ശ്രീമതി നിഖില പി. എം, കളിക്കളം ജോയിന്റ് സെക്രട്ടറി മാസ്റ്റർ അർജുൻ മുകേഷ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 
നവംബർ 28ന് നടത്തുവാൻ ഉദ്ദേശിക്കുന്ന മഹോത്സവം പരിപാടിയുടെ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. കൺവീനർ ശ്രീ സെബാസ്റ്റ്യൻ വാതുക്കാടൻ മഹോത്സവം പ്രോഗ്രാം കൺവീനറും അസോസിയേഷൻ വൈസ് പ്രസിഡന്റ്റുമായ ശ്രീ നോബിനു റാഫിൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. 

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ ഫാൻസി ഡ്രസ്സ്, മലയാള പ്രസംഗം എന്നീ മത്സരങ്ങൾ പങ്കാളിത്തം കൊണ്ടും, അവതരണ മികവ് കൊണ്ടും ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു. അംഗങ്ങൾക്കും, കുട്ടികൾക്കുമായി നടത്തിയ ക്വിസ് മത്സരം, ദേശഭക്തി ഗാനങ്ങൾ എന്നിവ ദേശസ്നേഹം വളർത്തുന്നതോടൊപ്പം, അറിവ്‌ കൂടി വളർത്തുവാൻ ഉപകരിക്കുന്നതായിരുന്നു. 

മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ കേന്ദ്ര, ഏരിയ ഭാരവാഹികൾ ചേർന്ന് വിതരണം ചെയ്തു. കൂടാതെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാന വിതരണവും ഈ വേദിയിൽ വച്ച് നടത്തി.

മുന്നൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത പരിപാടിക്ക് ട്രഷറർ ശ്രീ സെബാസ്റ്റ്യൻ വാതുക്കാടൻ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷം സമാപിച്ചു.

Related News