കെ കെ എം എ യൂത്ത് വിംഗ് നിലവിൽ വന്നു

  • 19/08/2025

 


കുവൈത്ത്: യുവത്വം ഒരു ബഹുമതിയായാണ് ഇസ്ലാം കാണുന്നത്. യൗവനത്തിന്റെ മഹത്വം വിളംബരപ്പെടുത്തുന്ന ഖുര്‍ആന്‍ ശകലങ്ങളും നബി വചനങ്ങളും നിരവധിയാണ്. അനീതിയെ ചെറുത്തുനിന്ന അസ്ഹാബുല്‍ കഹ്ഫിന്റെ കഥപറയുമ്പോള്‍ “അവര്‍ തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച യുവാക്കളായിരുന്നു” എന്നു പറഞ്ഞാണ് ഖുര്‍ആന്‍ തുടങ്ങുന്നത് തന്നെ. കരുത്തിന്റെ കാലമായ യുവത്വം എന്തിന് വേണ്ടിയാണ് ഉപയോഗപ്പെടുത്തേണ്ടത്, യാതൊരു ലക്ഷ്യവുമില്ലാതെ ആര്‍മാദിച്ച് ജീവിക്കാന്‍ വേണ്ടി മാത്രമാണോ യുവാക്കളെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് എന്ന ചിന്തയിൽ നിന്നുമാണ് യൂത്ത് വിങ്ങിന്റെ പ്രവർത്തനരീതിയും ആശയവും എങ്ങനെ സമൂഹത്തിന് ഉപയോഗപ്പെടുത്താം എന്ന് മൾട്ടി മീഡിയ പ്രസന്റെഷൻ വഴി കേന്ദ്ര ഓർഗനൈസിംഗ് സെക്രട്ടറി എൻജിനീയർ നവാസ് കാതരി അവതരിപ്പിച്ചത്.
കെ.കെ.എം.എ യുടെ പ്രവർത്തനത്തിൽ മറ്റൊരു പൊൻതൂവൽ ഓഗസ്റ്റ് 15ന് സ്വതന്ത്രദിന ആഘോഷങ്ങൾക്കൊപ്പം യൂത്ത് വിങ്ങിന് രൂപം നൽകി.കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ച പ്രസിദ്ധ മീറ്റിംഗ് ചെയർമാൻ എ.പി അബ്ദുസ്സലാം ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര, സോൺ, ബ്രാഞ്ച് നേതാക്കൾ ആശംസകൾ നേർന്നു സംസാരിച്ചു.
യൂത്ത് വിങ്ങിന് 13 അംഗ ഹെഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളെയും 28 എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
മുഹമ്മദ് നബീൽ മങ്കഫ്, ഇബ്രാഹിം നൗഫൽ, മുസ്തഫ സി കെ സിറ്റി, റിഹാബ്, ഷാഹിൻ അറക്കൽ, നദീർ ഫർവാനിയ, സബീബ് മൊയ്തീൻ അബ്ബാസിയ, ഷഫ്രീൻ, അനൂദ് അഷ്റഫ് ഫഹഹിൽ, ഷംസുദ്ദീൻ അബു ഹലീഫ, നിഷാദ് ഹവല്ലി, അബ്ദുൽ മുക്താർ ജലീബ് എന്നിവരെ അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ. കേന്ദ്ര ജനറൽ സെക്രട്ടറി ബി. എം ഇക്ബാൽ സാഹിബിന്റെ നേതൃത്വത്തിൽ ഇവന്റസ് ടീം പരിപാടി നിയന്ത്രിച്ചു.

Related News