പലതവണ സൈറണുകള്‍ മുഴങ്ങി, യെമനില്‍ നിന്ന് ആക്രമണം; മിസൈല്‍ തടഞ്ഞെന്ന് ഇസ്രയേല്‍ സൈന്യം

  • 10/07/2025

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് ആക്രമണം. യെമനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ തടഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതാണിത്.

യെമനിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന ഇറാൻ അനുകൂല ഹൂത്തികള്‍ കപ്പല്‍ പാതകളിലും ആക്രമണം നടത്തുകയാണ്. 2023ല്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയതു മുതല്‍ ചെങ്കടലില്‍ ഇസ്രയേലിന്‍റെയും ഇസ്രയേല്‍ അനുകൂല രാജ്യങ്ങളുടെയും കപ്പലുകളുടെ നേരെ ഹൂത്തികള്‍ ആക്രമണം നടത്തുന്നുണ്ട്. പലസ്തീനോട് അനുഭാവം പ്രകടിപ്പിച്ചാണ് ഇതെന്ന് ഹൂത്തികള്‍ വ്യക്തമാക്കിയിരുന്നു. 57,000 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്.

തുടർന്ന് ഇസ്രയേലും പല തവണ യെമനിലേക്ക് ആക്രമണം നടത്തി. പിന്നീട് യുഎസും ഹൂത്തികളും തമ്മില്‍ വെടിനിർത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയതോടെ വീണ്ടും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഹൂത്തികള്‍. ഇതോടെ പല കപ്പല്‍ കമ്ബനികളും ചെങ്കടലിലെ പതിവ് കപ്പല്‍ പാത ഉപേക്ഷിച്ച്‌ ആഫ്രിക്കയുടെ തെക്കേ അറ്റത്ത് കൂടി ചുറ്റി സഞ്ചരിക്കുകയാണ്.

Related News