ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പ്പാറ്റ്സ് അസോസിയേഷൻ ബാലവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

  • 18/08/2025



ബാലവേദി കൺവീനർ അവന്തിക മഹേഷ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അധ്യാപികയും ഷോർട്ട് ഫിലിംസ് സംവിധായികയും ആയ ശ്രീമതി. സവിത ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി. 

ഫോക്ക് ബാലവേദി സെക്രട്ടറി ജോയൽ രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫോക്ക് ആക്ടിങ് പ്രസിഡന്റ്‌ ശ്രീ. എൽദോസ് ബാബു, ആക്ടിങ് ജനറൽ സെക്രട്ടറി ശ്രീ. മഹേഷ്‌ കുമാർ, വനിതാ വേദി ജനറൽ കൺവീനർ ശ്രീമതി. അഖില ഷാബു എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബാലവേദി കോർഡിനേറ്റർ കാവ്യ സനിത്ത് ചടങ്ങിന് നന്ദി അറിയിച്ചു.

തുടർന്നു ഫോക്കിന്റെ വിവിധ യൂണിറ്റുകളിലുള്ള അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യങ്ങളായ ദേശാഭക്തി ഗാനങ്ങളും, സംഘ നൃത്തങ്ങളും, പ്രസംഗങ്ങളും, ക്വിസ് മത്സരവും വ്യത്യസ്തമായ അവതരണത്തോടെ ഉള്ള സ്കിറ്റും അരങ്ങേറി.

ഓഗസ്റ്റ് 15 വെള്ളിയാഴ്ച ഫഹഹീൽ വേദാസ് ഹാളിൽ വച്ചു നടന്ന പരിപാടി മികച്ച പങ്കാളിത്തോടു കൂടി നടത്തപ്പെട്ടു.

Related News