പെയിന്റുമായി ഓടിക്കൊണ്ടിരിക്കെ വാനിന് തീപിടിച്ചു; ഒഴിവായത് വലിയ അപകടം

  • 04/12/2023

ഓടിക്കൊണ്ടിരുന്ന മിനി വാൻ കത്തി നശിച്ചു. മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡില്‍ വെങ്ങൂരിലാണ് സംഭവം. പെയിന്റുമായി പോകുകയായിരുന്ന വാനാണ് കത്തി നശിച്ചത്. 

പുക ഉയരുന്നതു കണ്ട ഉടൻ തന്നെ ഡ്രൈവര്‍ പുറത്തിറങ്ങി. അതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

പെയിന്റുള്‍പ്പെടെയുള്ള സാധനങ്ങളായതിനാല്‍ തീ ആളിക്കത്തി. വാൻ പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. പെരിന്തല്‍മണ്ണയില്‍ നിന്നു ഫയര്‍ യൂണിറ്റെത്തി തീയണച്ചു. 

Related News