കുവൈത്തിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ വെള്ളിയാഴ്ചവരെ തുടരും

  • 02/09/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച മുതൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ-അലി അറിയിച്ചു. ഇന്ത്യൻ ന്യൂനമർദ്ദത്തിന്റെ സ്വാധീനം കാരണം തീരപ്രദേശങ്ങളിൽ ഈർപ്പം കൂടുമെന്നും അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് തെക്കുകിഴക്കൻ ദിശയിലേക്ക് കാറ്റിന്റെ ഗതി മാറുന്നതാണ് ഈർപ്പം കൂടാൻ പ്രധാന കാരണം.

ഈർപ്പമുള്ള കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരുമെന്ന് അൽ-അലി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീണ്ടും ശക്തമാകുന്നതോടെ ഈർപ്പത്തിന്റെ അളവ് കുറയും.

ഈ ദിവസങ്ങളിൽ പൊതുവെ പകൽസമയത്ത് ചൂടുള്ള കാലാവസ്ഥയും, രാത്രിയിൽ പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയും ആയിരിക്കും അനുഭവപ്പെടുക.

Related News