സ്മാർട്ട് ഫിംഗർപ്രിന്റ് പ്രോഗ്രാമിൽ ഇലക്ട്രോണിക് ലീവ് സേവനം ഉൾപ്പെടുത്തി ആരോഗ്യ മന്ത്രാലയം

  • 02/09/2025


കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്മാർട്ട് ഫിംഗർപ്രിന്റ് പ്രോഗ്രാമിൽ ഇലക്ട്രോണിക് ലീവ് സേവനം ഉൾപ്പെടുത്തി. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളാണ് വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ സംവിധാനം വഴി ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഇനിമുതൽ അവധി അപേക്ഷകൾ പേപ്പറിൽ സമർപ്പിക്കുന്നതിന് പകരം നേരിട്ട് സ്മാർട്ട് ഫിംഗർപ്രിന്റ് മൊബൈൽ ആപ്ലിക്കേഷൻ വഴി സമർപ്പിക്കാം. ഇത് നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഈ സംവിധാനം വഴി, ജീവനക്കാർക്ക് അവരുടെ വിവരങ്ങൾ നൽകി, അവധിയുടെ തരം, ദിവസങ്ങൾ എന്നിവ രേഖപ്പെടുത്തിയ ശേഷം സൂപ്പർവൈസറുടെ അംഗീകാരത്തിനായി അപേക്ഷ നൽകാം. ഇത് കാര്യക്ഷമത വർദ്ധിപ്പിക്കുകയും അപേക്ഷകളുടെ നില കൂടുതൽ കൃത്യമായി ട്രാക്ക് ചെയ്യാൻ സഹായിക്കുകയും ചെയ്യും. പഴയ തീയതി വെച്ചുള്ള അവധി അപേക്ഷകൾ പുതിയ പ്ലാറ്റ്‌ഫോം വഴി സ്വീകരിക്കില്ല. എല്ലാ അപേക്ഷകളും നേരിട്ടുള്ള സൂപ്പർവൈസർ ഉടനടി അവലോകനം ചെയ്യും. മനുഷ്യവിഭവശേഷി മാനേജ്‌മെൻ്റിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Related News