ഇനി ദേശാടനക്കാലം; കുവൈത്തിലേക്ക് ദേശാടനപക്ഷികളുടെ വരവ് തുടങ്ങി

  • 01/09/2025


കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ദേശാടന പക്ഷികളുടെ വരവ് തുടങ്ങി. രാജ്യത്ത് ഇതുവരെ 234 ഓളം പക്ഷിയിനങ്ങളാണ് എത്തിച്ചേർന്നത്. ഇസ്ലാമിക് ചരിത്രത്തിൽ പ്രവാചകൻ സുലൈമാനുമായി ബന്ധമുള്ള ഹോപ്പൂ (Hoopoe) പക്ഷിയാണ് ആദ്യമെത്തിയത്. ഇത് മിതശീതോഷ്ണ കാലാവസ്ഥയുടെയും വേനൽക്കാലം അവസാനിക്കുന്നതിന്റെയും സൂചന നൽകുന്നു.

സുലൈബിഖാത് ബീച്ചിൽ ഫ്ലെമിംഗോ പക്ഷിക്കൂട്ടങ്ങൾ എത്തിയിട്ടുണ്ടെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ ഗവേഷകനായ ഡോ. സാറ അൽ-ദോസാരി അറിയിച്ചു. ഈ മനോഹരമായ പക്ഷികളുടെ ആദ്യ സംഘമാണിത്. അടുത്ത ഫെബ്രുവരി അവസാനം വരെ ഈ പക്ഷികൾ കുവൈത്തിൽ ഉണ്ടാകും.

വേനൽക്കാല ദേശാടനത്തിന് കുവൈത്തിൽ സാധാരണയായി എത്തുന്ന പക്ഷികളെക്കുറിച്ചും ഡോ. സാറ വിശദീകരിച്ചു. വിവിധയിനം കൊക്കുകൾ, കഴുകന്മാർ, പരുന്തുകൾ എന്നിവയും അതിൽ ഉൾപ്പെടും. കൂടാതെ, അബ്റാഖ് അൽ-ഹൂബാറ, ജഹ്‌റ റിസർവ് എന്നിവിടങ്ങളിൽ തങ്ങുന്ന സാൻഡ് ഗ്രൗസ്, പ്രാവുകൾ, കുരുവികൾ, മൂങ്ങകൾ തുടങ്ങിയ മരുഭൂമിയിലെ പക്ഷികളും, ഫൈലക, കുബ്ബാർ, വാർബ, ബൂബിയാൻ ദ്വീപുകളിൽ പ്രജനനം നടത്തുന്ന കടൽക്കാക്കകൾ, പെലിക്കൻ, താറാവുകൾ, അരയന്നങ്ങൾ തുടങ്ങിയ വിവിധയിനം ജലപക്ഷികളും ദേശാടനത്തിന് കുവൈത്തിൽ എത്തും.

Related News