രാജ്യത്തേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

  • 20/05/2025



കുവൈത്ത് സിറ്റി: രാജ്യത്തേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം വിജയകരമായി തടഞ്ഞ് കസ്റ്റംസ്. ഷുവൈബ തുറമുഖം വഴി എത്തിയ ഒരു ഷിപ്പിംഗ് കണ്ടെയ്‌നറിനുള്ളിൽ പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ നിരോധിത വസ്തുക്കൾ. കസ്റ്റംസ് പരിശോധന ഒഴിവാക്കാനുള്ള വ്യക്തമായ ശ്രമമായിരുന്നു ഇത്.

കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് ഈ ഷിപ്പ്‌മെന്റിൽ സംശയം തോന്നിയതിനെ തുടർന്ന്, അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങളും ആധുനിക കണ്ടെത്തൽ സാങ്കേതികവിദ്യകളും ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി. ഇത് അനധികൃത പുകയില അടങ്ങിയ രഹസ്യ അറ കണ്ടെത്താൻ സഹായിച്ചു. ഷിപ്പ്‌മെന്റ് സ്വീകരിക്കാൻ നിശ്ചയിച്ചിരുന്ന ഒരു ഇന്ത്യൻ പൗരനെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിപ്പിച്ച് ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.

Related News