കുവൈത്തിൽ വാഹന ഗ്ലാസുകൾക്ക് 80 ശതമാനം വരെ ടിൻ്റിംഗ് അനുവദിച്ചു, വ്യക്തത വരുത്തി ട്രാഫിക് ഡിപാർട്മെന്റ്

  • 21/08/2025



കുവൈത്ത് സിറ്റി: വാഹനങ്ങളുടെ മുൻഭാഗത്തെ ഗ്ലാസ് ഒഴികെ, മറ്റ് ഗ്ലാസുകളിൽ 50 ശതമാനം വരെ ടിൻ്റിംഗ് അനുവദിച്ചതായി ഹവല്ലി ട്രാഫിക് ഡയറക്ടർ കേണൽ ബദർ അൽ ഖലീഫ സ്ഥിരീകരിച്ചു. കാർ ഡീലർഷിപ്പുകൾ നൽകുന്ന ടിൻ്റിംഗിന്റെ ശതമാനം പരിഗണിക്കാതെയാണ് ഈ ഇളവ്. അത് 10 ശതമാനം, 20 ശതമാനം അല്ലെങ്കിൽ 30 ശതമാനം ആയാലും 50 ശതമാനം വരെ അധിക ടിൻ്റിംഗ് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉദാഹരണത്തിന്, ഒരു കാറിന് ഡീലർഷിപ്പിൽ നിന്ന് ലഭിക്കുമ്പോൾ 30 ശതമാനം ടിൻ്റിംഗ് ഉണ്ടെങ്കിൽ, ഉടമയ്ക്ക് 50 ശതമാനം കൂടി ചേർത്ത് മൊത്തം ടിൻ്റിംഗ് 80 ശതമാനം ആക്കാമെന്നും അൽ-ഖലീഫ വിശദീകരിച്ചു. പുതിയ ട്രാഫിക് നിയമങ്ങൾ വന്നതിന് ശേഷം രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങളുടെയും അപകടമരണങ്ങളുടെയും എണ്ണത്തിൽ വലിയ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജൂണുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ജൂണിൽ വാഹനാപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം 75 ശതമാനം കുറഞ്ഞു. ഇത് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്ന ഒരു നേട്ടമാണെന്നും അൽ ഖലീഫ കൂട്ടിച്ചേര്‍ത്തു.

Related News