അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം

  • 21/08/2025


കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഇന്ന് വൈകുന്നേരം മുതൽ ഞായറാഴ്ച രാവിലെ വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നാഷണൽ അസംബ്ലി ഇന്റർസെക്ഷൻ മുതൽ സെയ്ഫ് പാലസ് റൗണ്ട് എബൗട്ട് വരെയുള്ള ഭാഗത്താണ് ഗതാഗതം പൂർണ്ണമായി അടച്ചിടുന്നത്. 2025 ഓഗസ്റ്റ് 21, വ്യാഴാഴ്ച വൈകുന്നേരം നാലിന് അടച്ചിടുന്ന ഈ ഭാഗം 2025 ഓഗസ്റ്റ് 24, ഞായറാഴ്ച രാവിലെ ആറിന് തുറക്കും. വാഹന യാത്രികർ ഈ സമയങ്ങളിൽ ബദൽ വഴികൾ ഉപയോഗിക്കണമെന്നും, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Related News