ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 21/08/2025

 


കുവൈറ്റ് സിറ്റി : ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, കുന്നിക്കോട് ആവണേശ്വരം സ്വദേശി ഗിൽബർട്ട് ഡാനിയേൽ (61) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും ഇന്ന് രാവിലെ മരണമടയുകയായിരിന്നു. ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈത്ത് സഭയിലെ സീനിയർ അംഗമായിരുന്നു. ഭാര്യ : വിക്ടോറിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News