കുവൈറ്റ് അത്യുഷ്‌ണത്തിലേക്ക്; താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ്

  • 19/05/2025


കുവൈത്ത് സിറ്റി: മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശാൻ സാധ്യതയുള്ള സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി അറിയിച്ചു. ഇത് പൊടിക്കാറ്റിനും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയാകാനും കാരണമാകും. ശക്തമായ കാറ്റ്, ചിലപ്പോൾ പൊടിക്കാറ്റോട് കൂടിയത് വരും ദിവസങ്ങളിലും തുടരും. താപനില 47 നും 49 നും ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഉയരും. ഇത് ചൊവ്വാഴ്ചയും ബുധനാഴ്ചയും അത്യുഷ്ണത്തിന് കാരണമാകും. കടൽ തിരമാലകൾ ആറ് അടിയിൽ കൂടുതലായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Related News