ഖൈത്താനിൽ പ്രവാസികളുടെ മരണം; വിഷമദ്യമെന്ന് റിപ്പോർട്ട്

  • 09/05/2025



കുവൈത്ത് സിറ്റി: മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പ്രവാസികളുടെ മരണകാരണം മിക്കവാറും മദ്യവിഷബാധയാണെന്ന് ഫോറൻസിക് റിപ്പോർട്ട്. ഖൈത്താൻ ഏരിയയിലെ ഒരു കെട്ടിടത്തിന്റെ മുകളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. ശരീരത്തിൽ ശാരീരികമായ ആക്രമണത്തിന്റെയോ ദുരൂഹതയുടെയോ ലക്ഷണങ്ങളൊന്നും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേപ്പാൾ പൗരന്മാരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് വിവരം ലഭിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് പരിശോധനയ്ക്കായി മാറ്റി. പ്രാദേശികമായി നിർമ്മിച്ചതും നിയമവിരുദ്ധവുമായ മദ്യം ഇവര്‍ കഴിച്ചിരിക്കാമെന്ന് അധികൃതർ കണ്ടെത്തി. വിഷലിപ്തമായ വസ്തുക്കളുടെ ഉറവിടം കണ്ടെത്താനും മായം കലർന്ന മദ്യം വിതരണം ചെയ്തവരെ തിരിച്ചറിയാനും അന്വേഷകർ ഇപ്പോൾ ശ്രമിക്കുകയാണ്.

Related News