പ്രമുഖ എയർലൈൻസിൽ ടിക്കറ്റ് തട്ടിപ്പ്; ഓഫീസര്‍ക്ക് ശിക്ഷ

  • 04/05/2025

 


കുവൈത്ത് സിറ്റി: പ്രമുഖ എയർലൈൻസിൽ ടിക്കറ്റ് വിൽപ്പന ഓഫീസറായി ജോലി ചെയ്യുന്ന ഒരു വിദേശിയെ ക്രിമിനൽ കോടതി ഏഴ് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കൂടാതെ, 56,000 ദിനാർ പിഴ ചുമത്തുകയും അയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അഞ്ച് വർഷത്തിനിടെ 18,000 ദിനാർ ടിക്കറ്റ് തീയതി മാറ്റുന്നതിനുള്ള ഫീസിൽ തിരിമറി നടത്തിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ഈ വിധി. 

യാത്രാ ടിക്കറ്റുകളുടെ തീയതി നിയമവിരുദ്ധമായി മാറ്റുകയും ഈ പണം കമ്പനിയുടെ സാമ്പത്തിക രേഖകളിൽ ചേർക്കാതെ സ്വന്തമാക്കുകയും ചെയ്തുവെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയ കുറ്റം. പ്രതി എല്ലാ ആരോപണങ്ങളും നിഷേധിച്ചെങ്കിലും, വിചാരണ വേളയിൽ ഹാജരാക്കിയ തെളിവുകളും രേഖകളും പരിഗണിച്ച് കോടതി അയാളെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു.

Related News