നഴ്സ് ദമ്പതികളുടെ കൊലപാതകം; മൃതദേഹം നാളെ നാട്ടിലെത്തിക്കും

  • 04/05/2025



കുവൈറ്റ് സിറ്റി : കുവൈത്തിൽ കുത്തേറ്റ് മരിച്ച നേഴ്സ് ദമ്പതികളുടെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും, നാളെ (തിങ്കളാഴ്ച ) ഉച്ചക്ക് ഒരു മണിമുതൽ രണ്ടുമണിവരെ സഭാ ഹോസ്പിറ്റലിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാത്രി വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. 

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ നഴ്സ് ദമ്പതികളുടെ കൊലപാതകം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണപ്പെട്ടത്. രണ്ടുപേരും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു. ഭാര്യയെ കഴുത്തറത്തു കൊന്നതിനുശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് റിപ്പോർട്ട്.

Related News