പ്ലാന്റ് ഫോർ യുവർ മദർ...; കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പ്രത്യേക പരിപാടി ഇന്ന്

  • 03/05/2025


കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ സെറ്റിൽമെന്റ്സ് പ്രോഗ്രാമുമായി (യുഎൻ-ഹാബിറ്റാറ്റ്) സഹകരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി പരിസ്ഥിതി പരിപാടി സംഘടിപ്പിക്കുന്നു.ഷെയ്ഖ് സബാഹ് അൽ അഹമ്മദ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച "പ്ലാന്റ് ഫോർ യുവർ മദർ" എന്ന ആഗോള സംരംഭത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ഏഴ് മുതൽ ഒമ്പത് വരെയാണ് പരിപാടി. പരിസ്ഥിതി അവബോധം വളർത്താനും വൃക്ഷങ്ങൾ നടാൻ സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടിയെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

പങ്കെടുക്കുന്നവർക്ക് അവരുടെ അമ്മയുടെ പേര് ആലേഖനം ചെയ്ത ഒരു ബോർഡുള്ള ഒരു തൈ നടാനും, നന്ദിയുടെയും സ്നേഹത്തിന്റെയും പ്രതീകാത്മകമായ ഈ പ്രവൃത്തിയിൽ പങ്കുചേരാനും അവസരം ലഭിക്കും. പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനും ഇതിനോടകം ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 1.4 ബില്യണിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച് ശ്രദ്ധേയമായ പാരിസ്ഥിതിക നേട്ടങ്ങൾ കൈവരിച്ച ആഗോള സംരംഭത്തിന്റെ ഭാഗമായാണ് ഈ പരിപാടിയെന്നും എംബസി വിശദീകരിച്ചു.

Related News