ട്രാൻസ് ഫാറ്റ് നിയന്ത്രണം നടപ്പാക്കാൻ തുടങ്ങി കുവൈത്ത്

  • 02/05/2025



കുവൈത്ത് സിറ്റി: മെയ് 1 മുതൽ ട്രാൻസ് ഫാറ്റ് നിയന്ത്രണം നടപ്പാക്കാൻ തുടങ്ങിയതായി ഭക്ഷണ, പോഷകാഹാരത്തിനായുള്ള പൊതു അതോറിറ്റി അറിയിച്ചു. നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് മികവിന്‍റെയും ഗുണമേന്മയുടെയും ഒരു ചുവടുവയ്പ്പാണെന്ന് അതോറിറ്റി പറഞ്ഞു. ഭാവി തലമുറയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പങ്കാളികളാകാനും "ട്രാൻസ് ഫാറ്റ് ഇല്ലാത്ത കുവൈത്ത്" എന്ന ലക്ഷ്യത്തിന്‍റെ ഭാഗമാകാനും എല്ലാവരെയും അതോറിറ്റി ക്ഷണിച്ചു.

ഈ വർഷം ജനുവരിയിൽ പ്രാദേശികമായി മെയ് മാസത്തിന്‍റെ തുടക്കത്തിൽ നിയന്ത്രണം നടപ്പാക്കുമെന്നും, നിയന്ത്രണം നടപ്പാക്കുന്ന തീയതി വരെ ഉൽപ്പന്നങ്ങളിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ട കമ്പനികൾക്കും റെസ്റ്റോറന്‍റുകൾക്കും ഒരു ഇളവ് കാലയളവ് അനുവദിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലും, ട്രാൻസ് ഫാറ്റ് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപരമായ അപകടങ്ങൾ ഒഴിവാക്കുന്നതിനും, എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും, ഫാക്ടറികളും, ഭക്ഷ്യോത്പന്ന വിതരണക്കാരും ട്രാൻസ് ഫാറ്റ് നിയന്ത്രണം (GSO 248) പാലിക്കാൻ ഭക്ഷണ, പോഷകാഹാരത്തിനായുള്ള പൊതു അതോറിറ്റി നിർബന്ധമാക്കി.

Related News