അതിതീവ്ര വൈറസ് ഭീതിയിൽ യുഎഇ; കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു; ഇന്നും മൂവായിരത്തിലധികം പേർക്ക് രോഗബാധ

  • 13/01/2021

ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കോവിഡ്  വൈറസ് യുഎഇയിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂവായിരത്തിന് മുകളിലാണ് പ്രതിദിനം കോവിഡ്  വൈറസ് സ്വീകരിക്കുന്നവരുടെ എണ്ണം. ആയിരത്തോളം പേർക്ക് പ്രതിദിനം കൊവിഡ് സ്ഥിരീകരിച്ചയിടത്താണ് ഇപ്പോൾ ഇരട്ടിയിലധികം ഉള്ള വർദ്ധനവ് രേഖപ്പെടുത്തുന്നത്. അതിതീവ്ര വൈറസ് റിപ്പോർട്ട് ചെയ്താൽ മറ്റുള്ളവരിലേക്ക് വേഗത്തിൽ വ്യാപിക്കുമെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
യുഎഇയിൽ ഇന്ന് 3,362 പേർക്കാണ് പുതുതായി കോവിഡ്  സ്ഥിരീകരിച്ചിട്ടുള്ളത്.  ചികിത്സയിലായിരുന്ന ആറ് പേർ മരണപ്പെടുകയും ചെയ്തു. അതേസമയം, 2,588 പേർ രോഗമുക്തി നേടിയതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കുറിനിടെ നടത്തിയ 1,34,768 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 2.18 കോടിയിലധികം പരിശോധനകൾ ഇതുവരെ യുഎഇയിൽ നടത്തിയിട്ടുണ്ട്. ഇതുവരെ 2,39,587 പേർക്കാണ് രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 2,13,149 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 723 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇപ്പോൾ 25,715 കോവിഡ് രോഗികൾ രാജ്യത്തുണ്ട്. ഇനിയും വൈറസ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്ന ഭീതിയിലാണ് യുഎഇ. വൈറസ് വ്യാപനം തുടർന്നാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് തരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Related News