കുവൈത്തിൽ 1.6 കോടിയിലേറെ സിവിൽ ഫിംഗർപ്രിന്റുകൾ: സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യം

  • 26/07/2025



കുവൈറ്റ് സിറ്റി: കുവൈത്തിൽ നിലവിൽ പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുടേതായി 16,371,153 സിവിൽ ഫിംഗർപ്രിന്റുകൾ (വിരലടയാളങ്ങൾ) ഉള്ളതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലെ പേഴ്സണൽ ഐഡന്റിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ അബ്ദുള്ള സുൽത്താൻ ബുജർവ വെളിപ്പെടുത്തി.

എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും വിരലടയാളങ്ങൾ പേഴ്സണൽ ഐഡന്റിറ്റി ആപ്ലിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ശേഖരിക്കുകയും ബയോമെട്രിക് ഡാറ്റ വിശകലനം ചെയ്യുകയും, ആവശ്യാനുസരണം വകുപ്പ് സൂക്ഷിക്കുന്ന രേഖകളുമായി അതിന്റെ അനുയോജ്യത ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് കേണൽ ബുജർവ സ്ഥിരീകരിച്ചു.

നൂതന സാങ്കേതികവിദ്യകൾ കുറ്റാന്വേഷണത്തിലും വിശകലനത്തിലും സുരക്ഷാ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, വ്യക്തികളെയും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരെയും അതിവേഗം കണ്ടെത്താനും, ക്രിമിനൽ അന്വേഷണങ്ങളിൽ ശക്തമായ തെളിവുകൾ നൽകാനും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും കേണൽ അബ്ദുള്ള ബുജർവ കൂട്ടിച്ചേർത്തു.

Related News