കുവൈത്തിൽ നിരവധി വാറ്റ് ചാരായകേന്ദ്രങ്ങൾ പിടികൂടി; ഇന്ത്യക്കാരടക്കം 52 പേർ അറസ്റ്റിൽ

  • 25/07/2025


കുവൈറ്റ് സിറ്റി : കുവൈത്തിലെ വിവിധ റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യ നിർമ്മാണ ശാലകളുടെ വ്യാപക ശൃംഖല കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശക്തമായ പരിശോധനയിൽ പിടികൂടി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന ഏകോപിത റെയ്ഡിന്റെ ഭാഗമായി ആറിടങ്ങളിലായുള്ള മദ്യശാലകൾ കണ്ടെത്തി തകർക്കുകയും, ഒപ്പം മദ്യ ഉത്പാദനം, പാക്കേജിംഗ്, വിതരണം തുടങ്ങിയവയിൽ പങ്കാളികളായിട്ടുള്ള 52 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജൂലൈ 23-ന് ബുധനാഴ്ച നടന്ന വലിയതോതിലുള്ള പരിശോധനയിൽ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ അസ്ഫോർ, ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമിദ് അൽ ദവാസ്, മറ്റ് സർക്കാരിനുള്ളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സജീവമായി പങ്കാളികളായിരുന്നു.

അറസ്റ്റിലായവരിൽ നേപ്പാൾ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പുരുഷന്മാരും സ്ത്രീകളുമാണുള്ളത്. ഇവർ അനധികൃതമായി തദ്ദേശീയമായി മദ്യം നിർമ്മിച്ച് വിതരണത്തിനായി തയ്യാറാക്കിയുവെന്നാണ് അന്വേഷണം വ്യക്തമാക്കുന്നത്. പിടിച്ചെടുത്ത ശാലകളിൽ നിന്നും വലിയ തോതിലുള്ള സാങ്കേതിക ഉപകരണങ്ങൾ, പാക്കേജിംഗ് സാമഗ്രികൾ, ശുദ്ധീകരിക്കാത്ത മദ്യം എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Related News