തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്നായിരുന്നു ഫോണ്‍ സംഭാഷണം. കോണ്‍ഗ്രസ് എടുക്കാച്ചരക്ക് ആകുമെന്നും ഫോണ്‍ സംഭാഷണത്തില്‍ രവി പറഞ്ഞിരുന്നു. രവിയുമായി ഫോണില്‍ സംസാരിച്ച ജലീലിനെയും പുറത്താക്കി. എഐസിസി നിര്‍ദേശപ്രകാരമാണ് കെപിസിസി രവിയോട് രാജി ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയില്‍ പകരം ചുമതല ആർക്കും നല്‍കിയിട്ടില്ല. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?