കുവൈത്തിൽ ഫർണിച്ചറിനകത്ത് ഒളിപ്പിച്ച നിലയിൽ സിഗരറ്റുകൾ പിടികൂടി

  • 26/07/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വലിയ അളവിലെ സിഗരറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. അബ്ദാലി അതിർത്തിയിൽ വച്ചാണ് ഈ പിടികൂടൽ നടന്നത്.

കസ്റ്റംസ് ഇൻസ്പെക്ഷൻ സമയത്ത് അബ്ദാലി ബോർഡർ ചുമതല ചെയ്തിരുന്ന ഉദ്യോഗസ്ഥർക്ക് ഒര ട്രക്കിൽ കയറ്റിയിരുന്ന ഗാർഹിക ഫർണിച്ചറിന്റെ ക്രമീകരണം സംശയകരമായി തോന്നി. തുടർന്നാണ് ഉദ്യോഗസ്ഥർ ട്രക്കിലെ മുഴുവൻ ചരക്കുകളും ഇറക്കി വിശദമായ പരിശോധന നടത്തിയത്.

പരിശോധനക്കിടെ, ഫർണിച്ചറിന്റെ ഉൾഭാഗങ്ങളിൽ അത്യന്തം നൂതനമായി ഒളിപ്പിച്ച നിലയിൽ വലിയ അളവിൽ സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചതിനുപ്രകാരം, കേസുമായി ബന്ധപ്പെട്ട് നിയമാനുസൃത നടപടി ആരംഭിച്ചുവെന്നും വിവരിക്കുന്നു.

രാജ്യത്ത് നിരോധിത വസ്തുക്കളുടെ കടത്ത് തടയുന്നതിനായി കസ്റ്റംസ് വിഭാഗം ശക്തമായ നിയന്ത്രണ നടപടികൾ തുടരുമെന്നും, അതിർത്തികളിലെ സുരക്ഷാ പരിശോധന കൂടുതൽ കടുപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News